വിദ്യാനഗർ: കേസിൻ്റെ മീഡിയേഷൻ കഴിഞ്ഞ് കോടതിയിൽ നിന്നും പുറത്തിറങ്ങിയ യുവാവിനെ കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞ് ആക്രമിച്ചതിന് പരാതിയിൽ കേസിലെ പ്രതിക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.തെക്കീൽബണ്ടിച്ചാൽ സ്വദേശി ബി. എ. കബീറിൻ്റെ പരാതിയിലാണ് ചട്ടഞ്ചാൽ മാഹി നബാദിലെ ഉഗ്രാണി മജീദിനെതിരെ കേസെടുത്തത്. 26 ന് ഉച്ചക്ക് രണ്ട് മണിക്ക് മുട്ടത്തോടിയിലെ കോടതിയുടെ മുൻവശം ഗെയിറ്റിന് സമീപത്തായിരുന്നു സംഭവം. 2018- ൽ പരാതിക്കാരൻ നൽകിയ കേസിലെ പ്രതിയായ ഉഗ്രാണി മജീദ് തടഞ്ഞു നിർത്തി കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി മുഷ്ടിചുരുട്ടി നെഞ്ചിലിടിക്കുകയും തുടർന്ന് നിലത്തു വീണ് നടുവിനും നെഞ്ചിനും പരിക്കു പറ്റിയെന്ന പരാതിയിലാണ് കേസ്.