Sunday, November 24, 2024
HomeKannurസ്ഥാപനത്തിൻ്റെഎം.ഡി.യെ ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്.

സ്ഥാപനത്തിൻ്റെഎം.ഡി.യെ ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്.

കണ്ണൂർ.സ്ഥാപനത്തിൻ്റെഎം.ഡി.യെ ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്.
ഗ്രീ ഫെസിലിറ്റി മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ എംഡി ഇടപ്പള്ളി എളമക്കര സുഭാഷ് നഗറിലെ കുന്നിൽ ഹൗസിൽ ബോസ് തോമസിനെ (51) യാണ് ആക്രമിച്ചത്.15 ന് വെള്ളിയാഴ്ച രാത്രി 9.30 മണിക്ക് കൊയിലി ആശുപത്രിയിലെ കാർ പാർക്കിങ്ങ് ഏരിയയിൽ വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ സ്ഥാപനത്തിലെ സൂപ്പർവൈസർ വിഷ്ണു, വൈഷ്ണവ് കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് ആക്രമിച്ചത്. സൂപ്പർവൈസറായി ക്ലീനിങ്ങ് സ്റ്റാഫിനെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാത്തതിനാൽ ഒന്നാം പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുള്ള വിരോധത്തിൽ ബൈക്ക് തടഞ്ഞ് ഒന്നാം പ്രതി ഇരുമ്പ് വടികൊണ്ട് തലക്ക് പിന്നിലിടിക്കുകയും അടികൊണ്ട് നിലത്തു വീണ പരാതിക്കാരനെ കാൽ കൊണ്ട് ചവിട്ടിയും കമ്പിവടി കൊണ്ട് മുഖത്തും നെറ്റിയിലും കാലിനും അടിച്ചു പരിക്കേൽപ്പിക്കുകയും പ്രതികൾ അശ്ശീല ഭാഷയിൽ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!