മഞ്ചേശ്വരം: ഉപ്പള മണ്ണംകുഴി ഫിർദ്ദോസ് നഗറിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവർച്ച. വീടിൻ്റെമുൻവശത്തെ വാതിൽ കുത്തി അഞ്ചര പവൻ്റെ ആഭരണവും 15,000 രൂപയും കവർന്നു. ഫിർദ്ദോസ് നഗറിലെ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഇക്കഴിഞ്ഞ വ്യാഴാഴ്ച ബന്ധുവീട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റും മോഷ്ടാക്കൾ വാരി വലിച്ചിട്ടിരുന്നു. പണവും സ്വർണവും മോഷണം മനസിലായതോടെ പോലീസിൽ പരാതി നൽകി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.