ബദിയടുക്ക . ജോലി തട്ടിപ്പ് കോടികൾ തട്ടിയെടുത്ത സജിത റായ്ക്കെതിരെ വീണ്ടും കേസ്. കർണ്ണാടക ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു. പരാതിയിൽ പോലീസ് കേസെടുത്തു. എൻമകജെ പെർളയിലെ ബി. നയന കുമാരിയുടെ പരാതിയിലാണ് എൻമകജെ ബന്ദ്രം പള്ള ബൽത്തേ കല്ലിലെ സജിത റായ്ക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. പരാതിക്കാരിയിൽ നിന്നും ജോലി വാഗ്ദാനം നൽകി പ്രതാ2022 മെയ് 4 മുതൽ ഈ വർഷം ആഗസ്ത് 22 വരെയുള്ള കാലയളവിൽ 13, 90,000 രൂപ കൈപറ്റിയ ശേഷം ജോലിയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്
അതേ സമയം ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലും സജിതാ റായ്ക്കെതിരെ വഞ്ചനകുറ്റത്തിന് പോലീസ് കേസെടുത്തു . പെർളയിലെ ബി. സന്ദീപിൻ്റെ പരാതിയിലാണ് കേസെടുത്തത്. കർണ്ണാട പി. ഡബ്ല്യുഡി ഡിപ്പാർട്ടുമെൻ്റി ലോ വാട്ടർ അതോറിറ്റിയിലോ പെട്രോളിയം കമ്പനിയിലോ മറ്റും ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും പ്രതി 2022 മെയ് മാസം 18 മുതൽ ഈ വർഷം സപ്തംബർ 28 വരെയുള്ള കാലയളവിൽ 12, 83,500 രൂപ കൈപറ്റുകയും പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.