Thursday, November 21, 2024
HomeKannurവസ്തുവിന്മേൽ രണ്ട് കോടി രൂപ ലോണെടുത്ത ശേഷം വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

വസ്തുവിന്മേൽ രണ്ട് കോടി രൂപ ലോണെടുത്ത ശേഷം വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

മേൽപ്പറമ്പ്. വസ്തു ഈ ടു വെച്ച് രണ്ടുകോടി രൂപ വായ്പയെടുത്ത ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കളനാട് കല്ലട്ര ഹൗസിൽ കെ എ.അബുദുൾ ഖാദറിൻ്റെ പരാതിയിലാണ് ചെങ്കളയിലെ കെ.എ.കലന്തർ ഷാ(40), കോഴിക്കോട് പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എസ്.സിന്ധു എന്നിവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.2015 മാർച്ച് മാസംവയനാട് മീനങ്ങാടിയിലെ പൊതുമരാമത്ത് പണിക്കായി പ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരൻ്റെ കളനാടുള്ള 1.89 ഏക്കർ സ്ഥലം ഈടുവെച്ച്
കേരള ഫൈനാൻസ് കോർപ്പറേഷനിൽ നിന്നും രണ്ടു കോടി രൂപ ലോൺ എടുത്ത ശേഷം ഈടുവെച്ച് പണി പൂർത്തിയാക്കുകയും ലോൺ അടക്കാതെ രണ്ടാം പ്രതി പവർ ഓഫ് അറ്റോർണി ലംഘിച്ചു പ്രവർത്തിയുടെ തുക ലോൺ അടക്കാതെ നേരിട്ടു ഒന്നാം പ്രതിക്ക് കൈമാറിയും ഒന്നാം പ്രതി കാലാവധി കഴിഞ്ഞും ലോൺ തുക തിരിച്ചടക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!