കണ്ണപുരം. യോഗശാലക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടന്ന ഡ്രൈവറെ കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് ക്യാബിൻ പൊളിച്ച് പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്.ഇന്ന് പുലർച്ചെ 12.30 മണിയോടെ യോഗശാലക്ക് സമീപത്താണ് അപകടം. രണ്ടുലോറിയിലുമുണ്ടായിരുന്ന വയനാട് സ്വദേശി ഉണ്ണികൃഷ്ണൻ, പാലക്കാട് ചിറ്റൂർ സ്വദേശികളായ അനീഷ്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി.