കണ്ണൂർ: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി. ഒ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നിർബന്ധിത ബിസിനസ്സിന്റെ പേരിലുള്ള പീഢനങ്ങൾ അവസാനിപ്പിക്കുക,എഫ്.എൻ.പി.ഒ. പ്രവർത്തകരായ ജീവനക്കാരോട് കാണിക്കുന്ന പക്ഷപാതപരമായ തൊഴിലാളിവിരുദ്ധ പ്രതികാര നടപടികൾ പിൻവലിക്കുക,ബിസിനസ മാനദണ്ഡങ്ങൾ പാലിക്കാതെ ബിസിനസ്സ് അടിസ്ഥാനപ്പെടുത്തിയുള്ള ട്രാൻസ്ഫർ നടപടികൾ ഉപേക്ഷിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. നേരത്തെ പോസ്റ്റൽ സൂപ്രണ്ടിന് ജീവനക്കാർ മെമ്മോറാണ്ട സമർപ്പണം നടത്തി. ഐ.എൻ.ടി.യു സി.സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.ശശീന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എഫ് എൻ.പി.ഒ. കോ-ഓർഡിനേഷൻ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവ. പെൻഷനേഴ്സ് യൂണിയൻ നേതാവ് കരിപ്പാൽ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ,ദിനു മൊട്ടമ്മൽ, സർക്കിൾ വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ, കെ.രാഹുൽ,പി.വി.രാമകൃഷ്ണൻ,കെ.വി.വേണുഗോപാലൻ, കെ.നവീൻ എന്നിവർ പ്രസംഗിച്ചു.