ചെറുപുഴ: ഫേസ്ബുക്കിലെ പരസ്യം കണ്ട് വിസക്ക് പണം നൽകിയ യുവതിയെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുളിങ്ങോം ഉമയംച്ചാൽ സ്വദേശിനി കുഴിക്കണ്ടത്തിൽ ഹൗസിൽ അജജെയിംസിൻ്റെ പരാതിയിലാണ് വെള്ളാട് ചെവ്വേരികുണ്ടിയിൽ സി.കെ.ജോസഫ് എന്ന സൂരജിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. യു.കെ.ഇൻ.റീഗൽ അക്കാദമി എന്ന അഡ്രസ്സിൽ ഫേസ് ബുക്ക് വഴി ജോലി സാധ്യതയും വിസയും വാഗ്ദാനം നൽകിയ പ്രതി കഴിഞ്ഞ വർഷം സപ്തംബർ 15 മുതൽ മൂന്നു തവണകളായി പരാതിക്കാരിയുടെയും ഭർത്താവിൻ്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 16 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
യു.കെ.വിസ വാഗ്ദാനം നൽകി യുവതിയുടെ16 ലക്ഷം തട്ടിയെടുത്തു
RELATED ARTICLES