എടക്കാട്. യുവാവിന് ടാസ്ക് നൽകിസൈബർ തട്ടിപ്പു സംഘം ടെലിഗ്രാം ആപ്പ് വഴി ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. കാടാച്ചിറ സ്വദേശി കൃഷ്ണകൃപയിൽ അശ്വിൻ പ്രകാശിൻ്റെ പരാതിയിലാണ് ടെലിഗ്രാമിൽ നൈനസിംഗ് 45 124 എന്ന പ്രൊഫെയിൽ ആൾമാറാട്ടം നടത്തി പണം നിക്ഷേപിപ്പിച്ച് ഹോട്ടലുകളുടെയും മറ്റും റിവ്യുറേറ്റിങ്ങ് നടത്തുന്ന ടാസ്കിൽ പങ്കെടുത്താൽ നിക്ഷേപ തുകയുടെ 30 ശതമാനം ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഈ മാസം15നും 18 നുമിടയിൽ വിവിധ അക്കൗണ്ടുകളിലായി ഏഴ് തവണകളായി 5, 23,776 രൂപ നിക്ഷേപിപ്പിക്കുകയും ചെയ്ത ശേഷം പണം തിരികെ തരാതെവഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.