Friday, November 22, 2024
HomeKannurവാഹനത്തിൽ കടത്തിയ 4000 പാക്കറ്റ് വ്യാജ സിഗരറ്റുമായി മൂന്നു പേർ പിടിയിൽ

വാഹനത്തിൽ കടത്തിയ 4000 പാക്കറ്റ് വ്യാജ സിഗരറ്റുമായി മൂന്നു പേർ പിടിയിൽ

ധർമ്മടം. കാറിലും സ്കൂട്ടറിലും കടത്തിയ 4000 പാക്കറ്റ് വ്യാജ സിഗരറ്റുമായി മൂന്നു പേർ പിടിയിൽ.ധർമ്മടം ചീറോത്ത് പള്ളിക്ക് സമീപത്തെ മസിൻ നിസാർ (19), ഉമ്മൻചിറ തോട്ടുമ്മലിലെ ഫർവീസ് (32), ചിയാനത്ത് വീട്ടിലെ മുഹമ്മദ് ഷിജിൽ (36) എന്നിവരെയാണ് എസ്.ഐ.ജെ. ഷജീമും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 7 മണിക്ക് ബ്രണ്ണൻ കോളേജിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിനടുത്തായി ഒന്നും രണ്ടും പ്രതികൾ സഞ്ചരിച്ച കെ എൽ 58.പി.8696 നമ്പർ കാറിൽ നിന്നും 3920 പാക്കറ്റ് ഐടിസി കമ്പനിയുടെ വ്യാജ ഗോൾഡ് ഫ്ലേക്കും മൂന്നാം പ്രതിയുടെ കെ എൽ.58.വൈ.8431 നമ്പർ സ്കൂട്ടറിൽ നിന്നും 80 പാക്കറ്റും പോലീസ് പിടിച്ചെടുത്തു.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!