കണ്ണൂർ .മേലേ ചൊവ്വയിലെ ബാർ ഹോട്ടലിലെമുറിയിൽപണം വെച്ച്ചീട്ടുകളി പോലീസ് റെയ്ഡിൽ പയ്യന്നൂർ സ്വദേശി ഉൾപ്പെടെ ആറു പേർ പിടിയിൽ. പയ്യന്നൂർ നന്ദനത്തിൽ സി.ജയപാലൻ (73), ശങ്കരനെല്ലൂരിലെ എം.വിനോദൻ (60), ചിറ്റാരിപ്പറമ്പയിലെ ഇ.മുരളീധരൻ (54), കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ കെ.മുരളീധരൻ (62), പറമ്പായി കായലോട്ടെ എ.രവീന്ദ്രൻ (67), ചമ്പാട് സ്വദേശി വി.പി.കെ.ഷബീർ (40) എന്നിവരെയാണ് സിറ്റി സ്റ്റേഷൻ എസ്.ഐ.ബോസ്.ബി. കൊച്ചുമലയിലും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് പോലീസ് സംഘം റെയ്ഡ് നടത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 1430 രൂപയും പോലീസ് കണ്ടെടുത്തു.