കാഞ്ഞങ്ങാട് വിവാഹ സമയത്ത് ലഭിച്ച 288 പവനും 2,88,90000 രൂപയും കൈപറ്റിയ ഭർത്താവ് അമ്പത് ശതമാനം ഷെയർ ലഭിക്കേണ്ടതായ കാഞ്ഞങ്ങാട് ടൗണിലെ വസ്തുവിൽ നിക്ഷേപിച്ച് ഇരുപത്തിയഞ്ച് ശതമാനം ഷെയർ മാത്രം രജിസ്റ്റർ ചെയ്ത് ഭാര്യയെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.ചെറുവത്തൂർ തുരുത്തിയിലെ റിസ്വാന ഷഫീഖിൻ്റെ പരാതിയിലാണ് ഭർത്താവ് ബേക്കൽ കല്ലിങ്കാൽ തൊട്ടിയിലെ ടി.എസ് ഷഫീഖ്, വിശ്വാസ വഞ്ചനക്ക്ഒത്താശ ചെയ്തു കൊടുത്ത കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് മടിയൻ ബ്രാഞ്ച് മാനേജർ എന്നിവർക്കെതിരെ കേസെടുത്തത്.2022 ജൂലായ് 8 നു മുതൽ 2024 എപ്രിൽ മാസം വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം.കൂടാതെ പരാതിക്കാരിയുടെ പേരിൽ ബേങ്ക് അക്കൗണ്ട് തുടങ്ങി
കാഞ്ഞങ്ങാട് ടൗണിലെ കടയിൽ നിന്നും വാടക ഇനത്തിൽ കിട്ടേണ്ട ഒമ്പത് ലക്ഷം രൂപ മടിയൻ ബ്രാഞ്ചിലെ ബേങ്കിൽ നിന്നുംവ്യാജ ഒപ്പിട്ട് ബേങ്ക് മാനേജരുടെ ഒത്താശയോടെ പിൻവലിച്ചുവെന്ന പരാതിയിലാണ് കേസ്.