കണ്ണൂർ : ജില്ലാതല വ്യവസായ ഉത്പന്ന പ്രദർശന-വിപണന മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യവകുപ്പും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് കണ്ണൂർ ടൗൺ സ്ക്വയറിലാണ് മേള നടത്തുന്നത്.
മേളയിൽ തേങ്ങ, ചക്ക, മാങ്ങ എന്നിവയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, തേൻ ഉത്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ, ചുവർചിത്രങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ തുടങ്ങിയ ഉത്പന്നങ്ങളുണ്ട്. 52 സ്റ്റാളുകളുണ്ട്. പ്രവേശനം സൗജന്യമാണ്. 30-ന് സമാപിക്കും.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, മാനേജർമാരായ ഇ.ആർ. നിധിൻ, രഞ്ജു മാണി, സുരേഷ്കുമാർ, പ്രോഗ്രാം കോഡിനേറ്റർ പി.ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.