കാസറഗോഡ്. 21 വയസുകാരൻ്റെ മൃതദേഹംചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. കുഡ് ലു ചൗക്കി അക്കരക്കുന്നിലെ ഷിഹാന മൻസിലിൽ കുഞ്ഞിക്കോയതങ്ങളുടെ മകൻ സയ്യിദ്സക്കറിയ (22) യാണ് മരിച്ചത്.ഇന്നലെ രാത്രി 8 മണിയോടെയാണ് യുവാവിനെ കാണാതായത്.തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ ചന്ദ്രഗിരി പാലത്തിന് സമീപം യുവാവിൻ്റെ സ്കൂട്ടർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചലിൽ ഇന്ന് പുലർച്ചെ ചെമ്മനാട് ജമാത്ത്പള്ളിക്ക് സമീപം പുഴക്കരികിൽ വള്ളിപടർപ്പിൽ
മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: അറഫാത്ത്, സൈനുൽ ആബിദ്, റഹ്മത്ത് ബീവി.ടൗൺ പോലീസ്
മൃതദേഹം ഇൻക്വസ്റ്റ് നടത്തി.