Monday, May 5, 2025
HomeKannurശരത് കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

ശരത് കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

ആലക്കോട് തിമിരി ചെക്കിച്ചേരിയിലെ ശരത് കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

പുത്തൻ പുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെയാണ് തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

ശരത്കുമാറിന്റെ അയൽവാസിയായ പുത്തൻപുരയ്ക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് (63) പ്രതി. 2015 ജനുവരി 27-ന് രാത്രി പത്തിനാണ് സംഭവം. കിണറ്റിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ വിരോധത്തിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയുടെ കിണറ്റിൽനിന്ന് ശരത്തിന്റെ കുടുംബം വെള്ളമെടുത്തിരുന്നു. വെള്ളമെടുക്കുന്നത് പ്രതി തടഞ്ഞതിനെ ചൊല്ലിയുള്ള വാക്ക്‌തർക്കത്തെ തുടർന്നാണ് കൊല. ശരതിനെ അച്ഛൻ രാജന്റെയും അമ്മ ശശികലയുടെയും മുന്നിൽവെച്ചാണ് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!