Tuesday, May 6, 2025
HomeKannurഗൾഫിൽ ഇ.ഡി. ഉദ്യോഗസ്ഥർ ചമഞ്ഞ് കോടികൾ തട്ടിയെടുത്ത യുവാവിനെ ഇൻ്റർപോൾ അന്വേഷണ സംഘം പിടികൂടി

ഗൾഫിൽ ഇ.ഡി. ഉദ്യോഗസ്ഥർ ചമഞ്ഞ് കോടികൾ തട്ടിയെടുത്ത യുവാവിനെ ഇൻ്റർപോൾ അന്വേഷണ സംഘം പിടികൂടി

കണ്ണൂർ .ഗൾഫിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത യുവാവിനെ കണ്ണൂർ പോലീസിൻ്റെ സഹായത്തോടെ ഇൻ്റർപോൾ സംഘം പിടികൂടി.ചെറുകുന്ന് മുണ്ടപ്രം കമ്മാരംക്കുന്നിലെ വളപ്പിൽ പീടികയിൽ സവാദിനെ (31)യാണ് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘമായ ഇൻ്റർപോൾ പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6 മണിയോടെ പഴയങ്ങാടി പയ്യന്നൂർ അതിർത്തിയായ പാലക്കോട് വെച്ചാണ് യുവാവിനെ പിടികൂടിയത്. ദുബായിയിൽ പ്രവാസികളെ ഇ.ഡി.ചമഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് കോടി എൺപത് ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്.നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഒളിവിൽ കഴിയുന്നമുഖ്യ പ്രതിയായകണ്ണൂർ സ്വദേശിക്കു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!