തളിപ്പറമ്പ്. പ്ലൈവുഡ് കമ്പനി മുൻ ജോലിക്കാരൻതീ വെച്ച് നശിപ്പിച്ചതായി പരാതി. ധർമ്മശാലയിലെ നവീൻ ബോർഡ് സ് എന്ന പ്ലൈവുഡ് നിർമ്മാണ ശാലയുടെ ഗോഡൗണിൽ സൂക്ഷിച്ച ഫെയ്സ്വിനീർ,കോർ വിനീർ പ്ലൈവുഡുകൾ, ഡോറുകൾ എന്നിവയാണ് തീ വെച്ച് നശിപ്പിച്ചത്.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഉടമ ചിറക്കൽ ഗണപതിമണ്ഡപ ത്തിന് സമീപത്തെ പി.ശരത് കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും കമ്പനിയിലെ മുൻ ജീവനക്കാരനായ ഒറീസ്സ സ്വദേശി ബാബയാണ് തീ വെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.