Friday, April 11, 2025
HomeKasaragodപടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർകോട് നാലുപേര്‍ക്ക് വെട്ടേറ്റു

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർകോട് നാലുപേര്‍ക്ക് വെട്ടേറ്റു

കാസർകോട് നാലാം മൈലിൽ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. 

അയല്‍വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത് .ഫവാസ് ‌ഇത് ചോദ്യം ചെയ്തു . പ്രകോപിതരായ ഇവര്‍ തിളച്ച ചായ ഫവാസിന്‍റെ മുഖത്തൊഴിച്ചു. ഇബ്രാഹിമെത്തി  മകനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അയല്‍വാസികളടങ്ങിയ പത്തംഗ സംഘം  വാഹനം തടഞ്ഞു.  ഇവര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ  വെട്ടുകയായിരുന്നു

വധശ്രമത്തിന് കേസെടുത്ത വിദ്യനഗർ പൊലീസ്  അക്രമിസംഘത്തിലെ  മൂന്നു പേരെ അറസ്റ്റ് ചെയ്തു. നാലാം മൈൽ സ്വദേശികളായ ബി. എ മൊയ്തു , മക്കളായ അബ്ദുൾ റഹ്മാൻ മിതിലജ്, അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!