Wednesday, April 30, 2025
HomeKannurകാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

ചാലോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി.


വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക് (26), മുഴപ്പിലങ്ങാട് കുളം ബസാറിലെ മുഹമ്മദ് ഫാഹിം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരിൽ നിന്ന് 16.817 ഗ്രാം മെത്താ ഫിറ്റമിൻ പിടികൂടി. ചാലോട് നാഗവളവ് എളമ്പാറയിൽ നിന്നാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് പിടിച്ചത്.

പ്രതികളെ തുടർനടപടികൾക്ക് പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി. മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. 

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഉത്തര മേഖല സർക്കിൾ ഇൻസ്പെക്ടർ സിനു കൊയ്‌ല്യത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവ ചേർന്നുള്ള നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

ഗണേഷ്, ജലീഷ്, സുഹൈൽ, എൻ രജിത്ത്, സി അജിത്ത്, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ ഉത്തമൻ, കൂത്തുപറമ്പ് റെയിഞ്ചിലെ കെ അശോകൻ, സി ഹരികൃഷ്ണൻ, സോൾദേവ്, കൂത്തുപറമ്പ് സർക്കിൾ ഓഫിസിലെ യു ഷാജി, പി പ്രമോദൻ, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, സി പി ഷാജി, ബിജു എന്നിവരോടൊപ്പം പോലീസ് എടിഎസ് സ്ക്വാഡും പ്രതികളെ പിടികൂടുന്നതിൽ പങ്കാളികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!