തളിപ്പറമ്പ.വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കിഴക്കിനാൻ ഭാസ്കരൻ (61) ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ ഭാസ്കരനെഇക്കഴിഞ്ഞ 11 ന് ആണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ബന്ധുക്കൾ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽചികിത്സക്കിടെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: ശോഭന. മക്കൾ: അനിൽകുമാർ, ശ്രൂതി .മരുമക്കൾ: സ്നേഹ (കാക്കയം ങ്ങാട്), വിജേഷ് (ഇരിങ്ങണ്ണൂർ) .തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി