ചെമ്പേരി : പൂപ്പറമ്പിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകല്‍ പണം കവർന്നു.
പൂപ്പറമ്പ് സ്വദേശി കൈതക്കല്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയാണ് നഷ്ടമായത്.
ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് സംഭവം. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.