Wednesday, January 22, 2025
HomeKannurജോയിന്റ് കൗൺസിൽ സമരത്തോട് അനുഭാവം; ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്റെ ഭാര്യ മഞ്ജുഷ ജോലിക്ക് ഹാജരായില്ല

ജോയിന്റ് കൗൺസിൽ സമരത്തോട് അനുഭാവം; ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്റെ ഭാര്യ മഞ്ജുഷ ജോലിക്ക് ഹാജരായില്ല

സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ. ജോയിന്റ് കൗൺസിൽ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് മഞ്ജുഷ ഇന്ന് ജോലിക്ക് ഹാജരായില്ല. ജോലിക്ക് ഹാജരാകില്ലെന്ന് കാണിച്ച് മഞ്ജുഷ കത്ത് നൽകിയിരുന്നു.

നേരത്തെ ഏൻജിഒ യൂണിയൻ്റെ സജീവ പ്രവർത്തകയായിരുന്നു മഞ്ജുഷ, നവീൻ ബാബുവും ദീർഘകാലം എൻജിഒ യൂണിയൻ ഭാരവാഹിയായിരുന്നു. കോൺഗ്രസ്-സിപിഐ അനുകൂല സംഘടനകളിലും ഉൾപ്പെടുന്ന സർക്കാർ ജീവനക്കാരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!