കാഞ്ഞങ്ങാട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ഉദേശത്തോടെ മാറിടത്തിൽ കടന്നു പിടിച്ച വയോധികൻപോക്സോ കേസിൽ പിടിയിൽ. മാണിക്കോത്തെ രാജനെ (74) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത് .തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്‌ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.