കണ്ണൂർ.കാർ സർവീസിംഗ് സെൻ്ററിൽ കാർ സർവീസിനെത്തിച്ച ഉടമയുടെ മകനും സംഘവും ചേർന്ന് സ്ഥാപനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വനിത സ്റ്റാഫിൻ്റെയും മറ്റും വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.കീഴ്ത്തള്ളിയിലെ ഫോർച്യൂൺ മലയാളം ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൻ്റെ സെയിൽസ് മാനേജർ തോട്ടടയിലെ കെ. എം.മുഹമ്മദ് അഷറഫിൻ്റെ പരാതിയിലാണ് കെഎൽ.58.എ.ഡി. 7700 നമ്പർ കാർ ഉടമയുടെ മകൻ അമിത്ത്, കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഡിസംബർ 11 ന് വൈകുന്നേരം 4.30 മണിക്കാണ് സംഭവം.ഇൻസ്റ്റാഗ്രാമിൽ വനിതാ സ്റ്റാഫിൻ്റെയും മറ്റും വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.