പയ്യന്നൂർ: പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി. ഭൗതീകശരീരം 12:30 ന് കണ്ണൂർ ഡിസിസി ഓഫീസിലും ,രണ്ട് മണിക്ക് പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചടങ്ങുകൾ നാളെ (10.11.2024 ഞായർ ) രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തിൽ നടക്കും.