നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകൻ രജിത്ത് (28) ആണ് മരണപ്പെട്ടത്. ഭാര്യ. ഗോപിക. ഒരു വയസുള്ള കുട്ടിയുണ്ട്. സഹോദരൻ. സജിൻ. കാസർകോട് കെ.എസ്.ഇ.ബി വാഹനത്തിൻ്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെരജിത്തിന്റെ സുഹൃത്തുക്കളായ
കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്,ഞായറാഴ്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചായിരുന്നു ക്ഷേത്ര ഉത്സവത്തിനെത്തിയിരുന്നത്. ആശുപത്രിയിൽ തീ വ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷബിൻ രാജും (19) ഞായറാഴ്ച രാത്രി മരണപ്പെട്ടിരുന്നു.