ദുബായ് :നാട്ടിലേക്ക് വരാനിരിക്കെ ദുബായ് കറാമയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശി പനി ബാധിച്ച് മരിച്ചു. പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശി അഹമ്മദ് റിഷാല്‍(26) ആണ് മരിച്ചത്. ദുബായിലെ കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനായിരുന്നു അഹമ്മദ് റിഷാല്‍.
പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് റിഷാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി അവിടെ മറവുചെയ്യും. ഇതിനുള്ള നടപടികൾ നീക്കി വരികയാണെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അവിവാഹിതനാണ് റിഷാൽ.