കാസറഗോഡ്.നഗരസഭ ഓഫീസിൽ കയറി ജീവനക്കാരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തളങ്കരയിലെ ഫൈസലിനെ (45)യാണ് പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം.നഗരസഭാ കാര്യാലയത്തിൽ വെച്ച് അസി. സെക്രട്ടറിയെയും ജീവനക്കാരെയും ശല്യം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും പ്രതി എഞ്ചിനീയറിംഗ് സ്റ്റോറിൻ്റെ ഗ്ലാസ് തകർക്കുകയും ചെയ്യുകയായിരുന്നു. ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.നഗരസഭ അസി.സെക്രട്ടറി എം. ഷൈലേഷിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.