വളപട്ടണം: വീട് കേന്ദ്രീകരിച്ച്പണം വെച്ച്ചീട്ടുകളി പോലീസ് റെയ്ഡിൽ ഏഴു പേർ പിടിയിൽ. കണ്ണൂർ ബർണ്ണശേരിയിലെ ആർ.റോയ്(48), ടി. സജിനേഷ് (48), അലവിൽ കല്ലടത്തോട് സ്വദേശി കെ.വി.നജുമുദ്ദീൻ (48), പള്ളിയാംമൂലയിലെ പി.സി.സന്ദീപ് (46), മുണ്ടയാട് പള്ളി പ്രത്തെ എം. ചിത്രകുമാർ (46), ബർണ്ണശേരിയിലെ ജസ്റ്റിൻ ഡിസിൽവസായ് മോൻ(53), എന്നിവരെയാണ് എസ്.ഐ.എം.അജയനും സംഘവും പിടികൂടിയത്.
രണ്ടു പേർ ഓടി രക്ഷപ്പെട്ടു.ഇന്നലെ രാത്രി 8.30 മണിക്ക് ചിറക്കൽ അലവിൽ വീട്ടിൽ വെച്ച്ചീട്ടുകളിക്കിടെയാണ് സംഘം പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 14,150 രൂപയും കണ്ടെടുത്തു.