Tuesday, April 22, 2025
HomeKannurവീട്ടിൽ സൂക്ഷിച്ചഅനധികൃത പടക്കശേഖരവുമായി തമിഴ്നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ

വീട്ടിൽ സൂക്ഷിച്ചഅനധികൃത പടക്കശേഖരവുമായി തമിഴ്നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ

തളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച വൻ പടക്കശേഖരവുമായി മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി ലക്ഷ്മി നിവാസിൽ രാജഗോപാലൻ്റെ മക്കളായ സൺ മഹേന്ദ്രൻ (40), സഹോദരന്മാരായമഹേന്ദ്രൻ (35), മുനീഷ് കുമാർ (33) എന്നിവരെയാണ് എസ്.ഐ.കെ.വി.സതീശനും സംഘവും അറസ്റ്റു ചെയ്തത്.വീട്ടിൽ അനധികൃതമായി സ്ഫോടകശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി 8.45 മണിയോടെ പോലീസ് നടത്തിയ റെയ്ഡിലാണ് ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചവൻ പടക്കശേഖരം പിടികൂടിയത്. റെയ്ഡിൽ ഗ്രേഡ് എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, അരുൺകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു മോഹൻ എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!