Monday, April 21, 2025
HomeKannurഒറപ്പടിയിലെ മൂന്ന് കുരുന്നുകൾക്ക് പ്രതിഭാ പുരസ്കാരം

ഒറപ്പടിയിലെ മൂന്ന് കുരുന്നുകൾക്ക് പ്രതിഭാ പുരസ്കാരം

മയ്യിൽ: തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. ഹെഡ് മാസ്റ്റേഴ്സ് ഫോറം ജില്ലാ സംസ്ഥാന ദേശീയ തലത്തിലെ അക്കാദമിക- അക്കാദമികേതര മികവിന് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരം ഒറപ്പടിയിലെ മൂന്ന് കുരുന്നുകൾക്ക്.
കയരളം എ യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനി കൃഷ്ണവേണി എസ് പ്രശാന്ത്, കയരളം നോർത്ത് എ എൽ പി സ്കൂൾ മൂന്നാം തരം വിദ്യാർത്ഥി കൃഷ്ണദേവ് എസ് പ്രശാന്ത്, കണ്ടക്കൈ എ എൽ പി സ്കൂൾ ( കൊളാപ്പറമ്പ് ) നാലാം തരം വിദ്യാർത്ഥിനി വൈഖരി സാവൻ എന്നിവരാണ് പ്രതിഭാ പുരസ്കാര നേട്ടത്തിലൂടെ നാടിൻ്റെ അഭിമാനമായത്.
മയ്യിൽ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ സമഗ്രശിക്ഷ ജില്ലാ കോഡിനേറ്റർ ഇ സി വിനോദ് പുരസ്കാരം വിതരണം ചെയ്തു.

കൃഷ്ണവേണി എസ് പ്രശാന്തിന് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം, അക്ഷരമുറ്റം ക്വിസ് മത്സരം സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം, സി എച്ച് പ്രതിഭ ക്വിസ് മത്സരം സംസ്ഥാന തലത്തിൽ വിജയി, കേന്ദ്ര വനം പരിസ്ഥിതി  കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടത്തിയ സംസ്ഥാന തല തല ക്വിസ്മത്സരത്തിൽ ഒന്നാം സ്ഥാനം, വായനദിനത്തോട് അനുബന്ധിച്ചു നടത്തിയ പുസ്തകസ്വാദന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങൾക്ക് അർഹയായിട്ടുണ്ട്.
അക്ഷരമുറ്റം ക്വിസ് മത്സര വിജയി, ജനയുഗം സഹപാഠി അറിവുത്സവത്തിൽ ഒന്നാം സ്ഥാനം, സി എച്ച് പ്രതിഭ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം,
കെ.പി.എസ്.ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം, പാട്യം ഗോപാലൻ സ്മാരക ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം, സബ് ജില്ല കലോത്സവത്തിൽ മലയാളം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം തുടങ്ങിയ നേട്ടങ്ങൾക്കുടമയാണ് കൃഷ്ണ ദേവ്.
സ്പെഷ്യൽ വില്ലേജ് ഓഫീസറായ ടി പി പ്രശാന്തിൻ്റെയും സിവിൽ പോലീസ് ഓഫീസർ പി വി സൗമ്യയുടെയും മക്കളാണ് കൃഷ്ണവേണിയും കൃഷ്ണ ദേവും.
പഠനത്തോടൊപ്പം നാടൻ പാട്ടരങ്ങ് കേരളത്തിനകത്തും പുറത്തുമായി അഞ്ഞൂറിൽ പരം വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധേയയായ കലാകാരിയാണ് വൈഖരി സാവൻ.
നാടൻ കലാരംഗത്തെ മികവിന് കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ പുരസ്കാരം, ഭാവന നവപ്രതിഭാ പുരസ്കാരം, ഓലപ്പീപ്പി അവാർഡ് , അഭിനയത്തിന് ഭരത് പി ജെ ആൻ്റണി സ്മാരക ദേശീയ പുരസ്കാരം, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിന് സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വൈഖരി നാടക-നാടൻ കലാപ്രവർത്തകരായ ജിജു ഒറപ്പടി ശിശിര കാരായി എന്നിവരുടെ ഏക മകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!