കണ്ണൂർ: പോക്സോ കേസ് പ്രതിയായ യുവതിക്കെതിരെ തട്ടിപ്പ് പരാതിയും. കണ്ണൂർ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് സ്വർണം ഉൾപ്പെടെ തട്ടിയെടുത്തതായി പരാതി. 30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തന്നാണ് പരാതി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തളിപ്പറമ്പ് സ്വദേശി പൊലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്. 12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.