വളപട്ടണം: താമസിക്കുന്ന ക്വാട്ടേർസിൽ നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളേയും തമിഴ്നാട്ടിലെ പളനിയിൽ കണ്ടെത്തി.പാപ്പിനിശേരി വേളാപുരത്ത് ക്വാട്ടേർസിൽ താമസിക്കുന്ന ഭർതൃമതി എസ്.ഹൈമ (38), മക്കളായ കൃഷ്ണപ്രിയ (15), ആകാശ് (12) എന്നിവരെയാണ് കാണാതായത്.29 ന് ഉച്ചക്ക് 1.55 മണിയോടെയാണ് വേളാപുരത്തുള്ള കെ.എം.ക്വാട്ടേർസിൽ നിന്നും ഇവരെ കാണാതായത്.തുടർന്ന് ഭർത്താവ് തമിഴ്നാട് സ്വദേശി എസ്.ശരവണൻ വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് യുവതിയും മക്കളും പളനിയിൽ എത്തിയതായി തിരിച്ചറിഞ്ഞത്.