തളിപ്പറമ്പ്: നിരോധിത പുകയില ഉല്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. രാജസ്ഥാൻകാരുളി സ്വദേശി ജട് നഗല പളളി ക്വാട്ടേർസിൽ താമസിക്കുന്ന ഷാരുഖ് ഖാനെ (28)യാണ് എസ്.ഐ.കെ.ദിനേശനും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചക്ക് 2.40 മണിയോടെ കൂവേരി വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് കൂൾ ലിപ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പോലീസ് പിടിയിലായത്.