കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ തികഞ്ഞ അഴിമതി ഭരണമാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് വിജിലൻസ് അന്വേഷണമെന്ന് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പറഞ്ഞു.
കണ്ണൂർ കോർപറേഷനിലെ വിവിധ പദ്ധതികളിൽ അഴിമതി ആരോപിച്ച് ബിജെപി കണ്ണൂർ കോർപറേഷൻ കമ്മിറ്റി നടത്തിയ കോർപറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷൻ ഭരണത്തിന് നേതൃത്വം നൽകുന്നവരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ കൗൺസിലർ വി കെ ഷൈജു അധ്യക്ഷനായി.ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ജിജു വിജയൻ സ്വാഗതം പറഞ്ഞു. സി രഘുനാഥ്,യു ടി ജയന്തൻ, ടി സി മനോജ്, കെ ജി ബാബു തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് എസ് വിജയ്, സമീർ ബാബു, രാഗിണി ടീച്ചർ, ജ്യോതി ടി തുടങ്ങിയവർ നേതൃത്വം നൽകി.