തളിപ്പറമ്പ്.സ്ഥാപനത്തിലെത്തിയയുവതിയോട് അശ്ലീലചേഷ്ടയും അശ്ലീല സംഭാഷണവും നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. കർണ്ണാടക കൊപ്പാട്ട് ഗുങ്കേര സ്വദേശി മല്ലപ്പ എന്ന മല്ലുവിനെ (24) യാണ് എസ്.ഐ.കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. ചൊറുക്കളയിലെ സ്ഥാപനത്തിലെത്തിയ 29 കാരിയോടാണ് പ്രതി അപമര്യാദയായി പെരുമാറിയത്.തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.