കാഞ്ഞങ്ങാട്. പട്ടാപ്പകൽ വീടിൻ്റെ പിറകിലെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലേക്ക് കടന്ന് അലമാര തുറന്ന് പേഴ്സിൽ സൂക്ഷിച്ച നാല് പവൻ്റെ ആഭരണങ്ങൾ കവർന്നു. ഹൊസ്ദുർഗ് കുശാൽനഗറിലെ ഇട്ടമ്മൽ ഹൗസിലെമൻസൂർ അഹമ്മദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണ്ണമാല, വള, മോതിരം എന്നിവ ഉൾപ്പെടെ 2,56,000 രൂപയുടെ ആഭരണങ്ങൾനഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.