പെരിങ്ങോം. പകുതി വിലയ്ക്ക്സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 31 പേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ പെരിങ്ങോംപോലീസ് കേസെടുത്തു.കാങ്കോൽ കുളവയലിലെ കെ.ജിഷയുടെ പരാതിയിൽ സീഡ് സൊസൈറ്റിചീഫ് കോഓഡിനേറ്റർഇടുക്കി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ, ജില്ല കോ ഓർഡിനേറ്റർമയ്യിൽ കണ്ടക്കൈയിലെ രാജാമണി, കോ ഓർഡിനേറ്റർമാത്തിൽ വടവന്തൂരിലെ മഞ്ജുഷ എ ന്നിവർക്കെതിരെയാണ് കേസെടുത്തത്.കഴിഞ്ഞവർഷം ജൂലായ് 8 മുതൽ പ്രതികൾ പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി പരാതിക്കാരിയെയും മറ്റുള്ളവരെയും ചതിക്കണമെന്നുള്ള ഉദ്ദേശത്തോടെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻ എന്ന പേരിലുള്ള അക്കൗണ്ടിൽ60,000 രൂപ അയച്ചു വാങ്ങിയും മറ്റു 30 പേരിൽ നിന്നായി 18,48,000 രൂപ കൈപ്പറ്റിസ് കൂട്ടറോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.