Monday, February 24, 2025
HomeKannurഗുഡ്സ് ഓട്ടോയിടിച്ച്സ്കൂട്ടർ യാത്രികൻ മരിച്ചു

ഗുഡ്സ് ഓട്ടോയിടിച്ച്സ്കൂട്ടർ യാത്രികൻ മരിച്ചു

ആലക്കോട്. ഗുഡ്സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.ഉദയഗിരി ചീക്കാട് സ്വദേശി രാജൻ മുതിരക്കയിൽ (70) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 4:20 മണിയോടെ ഉദയഗിരി മുക്കടയിലായിരുന്നു അപകടം.കാർത്തികപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 59.വൈ.895 നമ്പർ സ്കൂട്ടറിൽ കെഎൽ 59.ഡബ്ല്യു.4556 നമ്പർ ഗുഡ്സ് ഓട്ടോ ഇടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ.രാധാമണി. മക്കൾ: രാജി ,രഞ്ജിത്, രതീഷ്. മരുമക്കൾ: സുധാകരൻ, സുമി, രജിത.അപകടം വരുത്തിയ
ഗുഡ്സ് ഓട്ടോ ഡ്രൈവർ നെല്ലിക്കുന്നേൽ സിബിക്കെതിരെ പോലീസ് കേസെടുത്തു.ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!