കുമ്പള. ഒരു ലക്ഷത്തിൻ്റെമാരക ലഹരിമരുന്നായ എംഡി എം എ യുമായി നാലുപേരെ പോലീസ് പിടികൂടി .ഉപ്പള കൊടി ബയലിലെ ഇബ്രാഹിം സിദ്ധിഖ് (33), കാസറഗോഡ് അടുക്കത്ത്ബയലിലെ മുഹമ്മദ് സാലിഹ്(49), മംഗൽപാടിസോങ്കലിലെ മൂസാ ഷെഫീഖ് (30), കുഡ് ലു ഏരിയാ ലിലെ മുഹമ്മദ് സവാദ് (28) എന്നിവരെയാണ് കുമ്പള എസ്.ഐ.കെ.ശ്രീജേഷും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി കൂടൽമർക്കള ചാവടിക്കട്ടയിൽ വെച്ചാണ് കെ.എൽ. 14. എ.എഫ്.2230 നമ്പർ കാറിൽ കടത്തുകയായിരുന്ന 21.5 ഗ്രാം എംഡി എം എ യുമായി പ്രതികൾ അറസ്റ്റിലായത്.