Monday, February 24, 2025
HomeObitബെന്നി ഫിലിപ്പ് അന്തരിച്ചു

ബെന്നി ഫിലിപ്പ് അന്തരിച്ചു



ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡൻറുമായിരുന്ന ചരളിലെ ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ റിട്ട. അധ്യാപകൻ ഫിലിപ്പിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: സിന്ധു ബെന്നി (സ്‌ഥിരം സമിതി അധ്യക്ഷ, അയ്യൻകുന്ന് പഞ്ചായത്ത്). മക്കൾ: അജയ് (യുകെ), അതുല്യ (ഡൽഹി). സഹോദരങ്ങൾ: ഷില്ലി (ഇൻഡോർ), സണ്ണി (ചെന്നൈ), സജിമോൻ (ഇൻഡോർ), ലീലാമ്മ, ഡെയ്‌സി (ഇരുവരും ചരൾ), ഷൈനി (എടൂർ). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് ചരൾ സെൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!