ശ്രീകണ്ഠപുരം: മടമ്പം മേരിലാൻ്റ് എച്ച്.എസ്. ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ല പ്രൈമറി വിഭാഗം സ്കൂൾ കായികമേളയിൽ എൽ.പി.മിനി വിഭാഗത്തിൽ 20 പോയിൻ്റുമായി മടമ്പം മേരിലാൻ്റ്
ഹൈസ്കൂളും
എൽ.പി.കിഡ്ഡീസ് വിഭാഗത്തിൽ 27 പോയിൻ്റുമായി പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എൽ.പി.സ്കൂളും
യു.പി.കിഡ്ഡീസ് വിഭാഗത്തിൽ 35 പോയിൻ്റുമായി
വയത്തൂർ യു.പി. സ്കൂളും ചാമ്പ്യ ന്മാരായി.
എൽ.പി.മിനി വിഭാഗത്തിൽ 15 പോയിന്റുമായി പൈസക്കരി സെൻറ്മേരിസ് യു.പി. സ്കൂൾ രണ്ടാം സ്ഥാനവും 14 പോയിന്റുമായി ഇരിക്കൂർ കമാലിയ മദ്രസ യു.പി.സ്കൂൾ മൂന്നാം സ്ഥാനവും നേടി.
എൽ.പി.കിഡ്ഡീസ് വിഭാഗത്തിൽ 24 പോയിന്റുമായി പയ്യാവൂർ സേക്രഡ് ഹാർട്ട് എൽ.പി.സ്കൂൾ രണ്ടാം സ്ഥാനവും
14 പോയിന്റുമായി മടമ്പം മേരിലാൻ്റ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി.കിഡ്ഡീസ്സ് വിഭാഗത്തിൽ 27 പോയിൻ്റുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും 11 പോയിന്റുമായി ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ്മോഹൻ വിതരണം ചെയ്തു. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ് അധ്യക്ഷത വഹിച്ചു.മേരിലാൻഡ് എച്ച്.എസ്. പ്രധാനാധ്യാപിക സിസ്റ്റർ ലിൻസി ജേക്കബ്,
എച്ച്.എം.ഫോറം വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, ട്രഷറർ കെ.ബി.ബാബു, ബിജു കുറുമുട്ടം ,
ഡെന്നി മാത്യു ,അരവിന്ദ് സജി,കെ.കെ.സുരേഷ് കുമാർ,വിപിൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
മത്സരങ്ങൾക്ക്
കായികാധ്യാപകരായ സിബി പീറ്റർ,
എം.എം.വിനു,
പി.ജെ.ടോമി,
കെ.ജെ.തോമസ്,
ഫിലിപ്പ് തോമസ്,
രജിത്ത്.എം.ജോർജ്,വിനോദ് അഗസ്റ്റിൻ,
മിനി ജോസഫ്,
എസ്.അനൂപ്,
ത്രേസ്യ,
പി.കൃഷ്ണേന്ദു,
റിൻസി ടോം,
ജോയൽ ജോൺ കുര്യാക്കോസ്,
കെ.രയന,
റെൻസോ എന്നിവർ നേതൃത്വം നൽകി.