Monday, February 24, 2025
HomeKannurകണ്ണൂർ സർവകലാശാല കലോത്സവം ഇന്ന് തുടങ്ങും

കണ്ണൂർ സർവകലാശാല കലോത്സവം ഇന്ന് തുടങ്ങും

തോട്ടട : കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം തിങ്കളാഴ്ച തോട്ടട എസ്.എൻ. കോളേജിൽ തുടങ്ങും. രാവിലെ 9.30-ന്‌ മത്സരം തുടങ്ങും. 14 വേദികളിലായി നടക്കുന്ന കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങൾ 24, 25 തീയതികളിൽ നടക്കും. 26 മുതൽ 28 വരെ സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.

സർവകലാശാലയ്ക്ക് കീഴിലെ 120 -ലേറെ കോളേജുകളിൽ നിന്നായി 4086 പ്രതിഭകൾ മാറ്റുരയ്ക്കും. സാഹിത്യോത്സവം, സംഗീതോത്സവം, ചിത്രോത്സവം, നൃത്തോത്സവം, ദൃശ്യ-നാടകോത്സവം എന്നീ വിഭാഗങ്ങളിലായി 141 ഇനങ്ങളിലാണ് മത്സരങ്ങൾ. മത്സരങ്ങൾ. കലാപ്രതിഭ, തിങ്കളാഴ്ച മൂന്നിന് സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കും. കലോത്സവത്തിനായി എല്ലാ ഒരുക്കങ്ങളും എസ്.എൻ. കോളേജിൽ പൂർത്തിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!