തലശേരി :സൗഹൃദം നടിച്ചെത്തിയ വിരുതൻ റിട്ട. അധ്യാപകൻ്റെ മാലയും മോതിരവും ഉൾപ്പെടെ രണ്ടരപവൻ്റെ ആഭരണം തട്ടിയെടുത്തു.റിട്ട. അധ്യാപകൻ ധർമ്മടം പാലയാട് സ്വദേശി കെ. മനോഹരൻ്റെ(71) ആഭരണങ്ങളാണ് കവർന്നത്.17 ന് ഉച്ചക്ക് 2.55 മണിക്ക് പുതിയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. പരാതിക്കാരൻ പഠിപ്പിച്ച സ്കൂളിലെ ശ്രീജിത്ത് എന്ന കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാഷിൻ്റെ കയ്യിലെ മാലയുംമോതിരവും പോലെ നിർമ്മിക്കാൻ ആണെന്ന് വിശ്വസിപ്പിച്ച് ഊരി വാങ്ങി തൊട്ടടുത്ത സ്വർണ്ണ കടയിൽ കൊണ്ടുപോയി കാണിച്ച ശേഷം തിരിച്ചുനൽകാതെ കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് കേസെടുത്തത്.