പയ്യന്നുർ:
പയ്യന്നുരിനെ തൃക്കരിപ്പുരുമായി ബന്ധിപ്പിക്കുന്ന കാര തലിച്ചാലം പാലം പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്.
ദിനം പ്രതി നിരവധിയാളുകൾആശ്രയിക്കുന്ന പ്രസ്തുത പാലം കാൽ നൂറ്റാണ്ടിന് ശേഷം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് മുന്നോടിയായി അടിയന്തിരമായും ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് യു ഡി എഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റി പി ഡബ്യു ഡി അധികൃതർക്ക് നിവേദനം നല്കി…..
ഈ വിഷയത്തിൽ അടിയന്തിര പരിഹാരം ആവിശ്യപ്പെട്ട് ഫെബ്രുവരി22ന് രാവിലെ 10 മണിക്ക് പി. ഡബ്യൂ ഡി യുടെ പയ്യന്നുർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ.രുപേഷും കൺവീനർ വി കെ.ഷാഫിയും അറിയിച്ചു.