ചന്തേര: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വീടാക്രമിക്കുകയും ഭാര്യയെ അക്രമിക്കുകയും കത്തിവീശി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പടന്ന ഹയർ സെക്കൻ്ററി സ്കൂളിന് സമീപം താമസിക്കുന്ന നങ്ങാരത്ത് ഷറഫുദ്ദീനെ (46)യാണ് എസ്.ഐ.കെ.വി.രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ പടന്നയിൽ താമസിക്കുന്ന പ്രതിയുടെ 40കാരിയായ ഭാര്യാ സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. ഹൊസ്ദുർഗ് കോടതിയുടെ ഉത്തരവ് ലംഘിച്ച് പ്രതിഭാര്യ താമസിക്കുന്ന സഹോദരിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചും കത്തികാണിച്ച് ഭാര്യ യെകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചും നാഭിക്ക് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികത്തി കൊണ്ട് കഴുത്തിന് നേരെ വീശിയപ്പോൾ ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു