പയ്യന്നൂർ.പെരുമ്പയിലെ ഹോട്ടലിൽ വെച്ച് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന
യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകരെ മർദ്ദിക്കുകയും പിൻതുടർന്നെത്തി വീട്ടിൽ വെച്ചും ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പയ്യന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അരുണ്‍ ആലയില്‍ (27), കെഎസ് യു ജില്ലാ സെക്രട്ടറി കണ്ടോത്തെ ആത്മജ നാരായണന്‍ (24), എന്നിവരെ ആക്രമിച്ച കേസിലാണ്
സി പി എം പ്രവർത്തകരായകണ്ടോത്തെ ഇട്ടമ്മൽ നിതുൽ (30), കണ്ടോത്തെ വട്ടക്കൊവ്വൽ സുബിൻ (35) എന്നിവരെ എസ്.ഐ.സി.സനീതും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. അക്രമത്തിന് ഇരയായവരുടെ വീടിന് ഇന്നലെ രാത്രി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
ആത്മജയേയും അരുണിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്.എഫ് ഐ ക്കാരായ ആഷിഷ്, അഭിനവ്, അശ്വിന്‍, അഭിരാം, സുബിന്‍, മിഥുന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയ ജോ. സെക്രട്ടറി തെക്കേ മമ്പലത്തെ കെ. അശ്വിനെ മർദ്ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അരുണ്‍ ആലയില്‍, സരിന്‍ ഗിരീഷ്, സന്ദീപ്, ജ്യോതിര്‍, നാരായണന്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.