പയ്യന്നൂർ.വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും അമ്മയേയും മുൻ വിരോധം വെച്ച് ആക്രമിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ടോത്ത് പയ്യഞ്ചാലിലെ കൂലേരിക്കാരൻ ഹൗസിൽ നവീൻകുമാറിൻ്റെ (33) പരാതിയിലാണ് പയ്യഞ്ചാലിലെ രഞ്ജിത്ത്, കുമാരൻ, സജേഷ് എന്നിവർക്കെതിരെ കേസെടുത്തത്.16 ന് രാത്രി 8 മണിക്കാണ് സംഭവം. പരാതിക്കാരൻ്റെ പയ്യഞ്ചാലിലെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം മർദ്ദിക്കുകയും ഒന്നാം പ്രതി ഇൻ്റർലോക്കിൻ്റെ കഷണം കൊണ്ട് പരാതിക്കാരൻ്റെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയും വടികൊണ്ട് അടിക്കുകയും തടയാൻ വന്ന അമ്മയെ മൂന്നാം പ്രതി വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.