കണ്ണൂർ .ചാരിറ്റബിൾ സൊസൈറ്റിയുടെ പരസ്പര സഹായ നിധിയിൽ പണം നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം അടച്ചു പൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരായ9 പേർക്കെതിരെ കേസെടുത്തു.തയ്യിൽ നീർച്ചാലിലെ സി.എച്ച്. റുക്സാനയുടെ പരാതിയിലാണ് സൗത്ത് ബസാറിലെമാനവ ഏകതാ ചാരിറ്റബിൾ സൊസൈറ്റി ഉടമകളായ
മരക്കാർ കണ്ടിയിലെ കെ.ജീജ, പ്രസിഡണ്ട് കെ.സതീശൻ, വൈസ് പ്രസിഡണ്ട് ശിവദാസ്, സെക്രട്ടറി പി.വി.ദാക്ഷായണി, റഫീഖ്, കെ.ധനുബ, പി.കാഞ്ചന, കെ.വി.സതി, ഉമേശൻ എന്നിവർക്കെതിരെ കേസെടുത്തത്.പ്രതികൾ നടത്തിയ നടത്തിയ പരസ്പര സഹായ നിധിയിൽ 2000 രൂപ വെച്ച് 25 മാസം അടച്ചാൽ 50,000 രൂപ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും സുഹൃത്തിൽ നിന്നും ആയിരം രൂപ രജിസ്ട്രേഷൻ ഫീസും
2022 ജൂൺ 10 മുതൽ 2024 ഫെബ്രവരി വരെയുള്ള 20 മാസക്കാലമായി 40,000 രൂപ കൈപറ്റിയ ശേഷം പണം തിരിച്ചു തരാതെ സ്ഥാപനം അടച്ചു പൂട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്.