ചന്തേര: വിവാഹശേഷം സ്വർണ്ണവും പണവും കുറവാണെന്നും പരപുരുഷ ബന്ധമാരോപിച്ചും യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനിടെ താമസിക്കുന്ന വീടിന് തീയിടുകയും ചെയ്ത ഭർത്താവ് പിടിയിൽ.ഉദിനൂർ മാച്ചിക്കാട്ടെ കെ.അജീഷിനെ (37) യാണ് ചന്തേര പോലീസ് പിടികൂടിയത്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയായിരുന്നു സംഭവം. ഭാര്യ വാണിയംകുളത്തെ സി.ദീപയുടെ പരാതിയിലാണ് കേസെടുത്തത്.2012 മെയ് മാസം ഒന്നിനായിരുന്നു വിവാഹം ഒരുമിച്ചു ഉദിനൂർ മാച്ചിക്കാട്ടെ വീട്ടിൽ താമസിച്ചു വരുന്നതിനിടെ സ്വർണ്ണവും പണവും കുറഞ്ഞതിനും പരപുരുഷ ബന്ധം ആരോപിച്ചുമായിരുന്നു പീഡനം. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.